കൂത്താളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: കൂത്താളിയില്‍ കാര്‍ ലോറിയില്‍ ഇടിച്ച് അപകടം. ആറ് പേര്‍ക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്നും പേരാമ്പ്ര ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാര്‍ കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം.

ഇടിയുടെ ആഘാതത്തില്‍ ഇന്നോവകാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. കാറില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ ഷദില്‍, ഷാജന്‍, പയ്യോളി പള്ളിക്കര സ്വദേശികളായ ഷജര്‍, ഫാത്തിമ, ഷാദാദ്, കാസര്‍കോട് സ്വദേശി റാത്ത എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചക്ക് 12.30 മണിയോടുകൂടിയാണ് അപകടം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!