സ്വകാര്യ ബസ്സ് ലോറിയില്‍ ഇടിച്ച് അപകടം

കൊയിലാണ്ടി: കാട്ടിലപ്പീടികയില്‍ സ്വകാര്യ ബസ്സ് ലോറിയില്‍ ഇടിച്ച് അപകടം. കോഴിക്കോട് ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കൃതിക ബസാണ് ഇടിച്ചത്. ഉച്ചയ്ക്ക് ഒന്നര യോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
ദേശീയപാതയില്‍ നിന്നും വള്ളില്‍ക്കടവ് റോഡിലേക്ക് പോവുകയായിരുന്ന ലോറിയുടെ പിറകില്‍ ബസ്സ് ഇടിക്കുകയും ഇടിയുടെ ആഘാതത്തില്‍ ലോറി മുമ്പിലുണ്ടായിരുന്ന പിക്കപ്പിലും ഇടിക്കുകയുമായിരുന്നു









