ലാബ് ടെക്നീഷ്യന് നിയമനം

ലാബ് ടെക്നീഷ്യന് നിയമനം
കോഴിക്കോട് ഗവ. ഹോമിയോപതിക് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ലാബ് ടെക്നീഷ്യന് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ ഒമ്പതിന് അഭിമുഖം നടത്തും. യോഗ്യത: ഡി.എം.ഇ/കെ.യു.എച്ച്.എസ് അംഗീകരിച്ച ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രായപരിധി: 18-40. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ അഭിമുഖത്തിനെത്തണം.

സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അവസരം
കൃഷി വകുപ്പ് നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന -ഓരോ തുള്ളിയിലും കൂടുതല്‍ വിളവ് പദ്ധതിയിലൂടെ കൃഷിയിടങ്ങളില്‍ സബ്സിഡിയോടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ അപേക്ഷ ക്ഷണിച്ചു. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കും. ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനവും മറ്റുള്ളവര്‍ക്ക് 45 ശതമാനവും നിബന്ധനകളോടെ ധനസഹായമായി നല്‍കും. നാളികേര കര്‍ഷകര്‍ക്ക് 30 ശതമാനം അധിക ധനസഹായം നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷി ഭവനുമായോ ബന്ധപ്പെടാം. ഫോണ്‍: 9400722150, 9446521850, 9446429642.

സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ പരിശീലനം
ജില്ലാ പഞ്ചായത്ത് സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ ഇലക്ട്രിക്കല്‍ ടെക്നീഷ്യന്, വീട്ടുപകരണ റിപ്പയറിങ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ഡെവലപ്മെന്റ് സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026

ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 കാര്യാലയത്തിന് കീഴിലെ 10 അങ്കണവാടികളിലേക്ക് സക്ഷം അങ്കണവാടി നവീകരണത്തിന് എല്‍.ഇ.ഡി സ്മാര്‍ട്ട് ടി.വിയും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തിയതി: മാര്‍ച്ച് ഒമ്പത്. വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്ക്, മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2373566, 9496904270.
കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 2 സി.ഡി.പി.ഒയുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലേക്ക് അങ്കണവാടി കണ്ടിജന്‍സി വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തീയതി: മാര്‍ച്ച് ആറ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിനങ്ങളില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 0495-2373566, 9496904270.

ബയോമെഡിക്കല്‍ ട്രെയിനി നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കേളേജ് ആശുപത്രി എച്ച്.ഡി.എസിന് കീഴില്‍ ഒരു വര്‍ഷത്തേക്ക് ബയോമെഡിക്കല്‍ ട്രെയിനികളെ നിയമിക്കുന്നതിന് ഫെബ്രുവരി 26ന് രാവിലെ 11ന് അഭിമുഖം നടത്തും. യോഗ്യത: മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമ/മെഡിക്കല്‍ ഇലക്ട്രോണിക്സ് അല്ലെങ്കില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബി.ടെക്. മൂന്ന് മാസത്തെ പ്രവൃത്തി പരിചയം അഭികാമ്യം. എച്ച്.ഡി.എസ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2355900.

ടെണ്ടര്‍ ക്ഷണിച്ചു
ചെറുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ഐ.സി.ഡി.എസ് അര്‍ബന്‍ 4 കാര്യാലയത്തിലേക്ക് അങ്കണവാടി കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മാര്‍ച്ച് അഞ്ചിന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0495 2451145.

എം.ബി.എ അഭിമുഖം
തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) ഫുള്‍ടൈം എം.ബി.എ അഡ്മിഷന് ഫെബ്രുവരി 24ന് രാവിലെ 10 മുതല്‍ ഒരുമണി വരെ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമോറിയല്‍ കോഓപറേറ്റീവ് ട്രെയിനിങ് കോളേജില്‍ അഭിമുഖം നടത്തും. യോഗ്യത: 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 9447002106, 8547618290. വെബ്സൈറ്റ്: www.kicma.ac.in
പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിന് കീഴിലെ ഡി.ബി.ടി-നിദാന് കേന്ദ്രയില്‍ പ്രോജക്റ്റ് സയന്റിസ്റ്റ് നിയമനത്തിന് ഫെബ്രുവരി 27ന് രാവിലെ 10.30ന് അഭിമുഖം നടത്തും. യോഗ്യത: ലൈഫ് സയന്‍സിലോ മെഡിക്കല്‍ സയന്‍സിലോ ഡോക്ടറല്‍ ബിരുദം. പി.സി.ആര്, സാംഗര്‍ സീക്വന്‍സിങ്, നെക്സ്റ്റ് ജനറേഷന് സ്വീക്വന്‍സിങ്, എം.എല്‍.പി.എ എന്നിവയുമായി ബന്ധപ്പെട്ട ക്ലിനിക്കല്‍ സാമ്പിളുകളില്‍ പ്രവൃത്തി പരിചയവും അക്കാദമിക് സ്ഥാപനങ്ങളില്‍ ഗവേഷണ പരിചയവും അഭികാമ്യം.
പ്രായപരിധി: 2026 ജനുവരി ഒന്നിന് 35. വയസ്സ്, യോഗ്യത, തിരിച്ചറിയല്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പുകളും സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2350216.








