കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള സിഐടിയു മാർച്ചും ധർണ്ണയും നടത്തി

 

 

കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആര്‍ടിഒ  ഓഫീസിലെ സമയ നിയന്ദ്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രസ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഫഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള (സിഐടിയു) നേതൃത്വത്തിൽ കൊയിലാണ്ടി ജോ-ആര്‍ടിഒ ഓഫീലേക്ക് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും നടത്തി.

ധർണ്ണ കെ എം രാമകൃഷണൻ്റെ അദ്യക്ഷതയിൽ കോൺഫഡറേഷൻ ജില്ലാ സെക്രട്ടറി കെ കെ മമ്മു ഉദ്ഘാടനം ചെയ്തു. എ  സോമശേഖരൻ സ്വാഗതവും, യു .വി. ബിജീഷ്, ഗോപി ഷെൽട്ടർ എന്നിവർ സംസാരിച്ചു. ബിജു പി നന്ദി പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!