കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലാമേളയുടെ 22 വേദികളും തിങ്ങി നിറഞ്ഞ് ആസ്വദകർ

 

 

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലാമേളയുടെ 22 വേദികളും തിങ്ങി നിറഞ് ആസ്വദകർ. പ്രധാന വേദിയായ മഹാത്മയിൽ രാവിലെ 9:30 മുതൽ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം ഒപ്പന മത്സരം ആയിരുന്നു. ഉപജില്ലയിൽ നിന്ന് അപ്പീലുകൾ മുഖേനയും എത്തിയ മത്സരാർത്ഥികൾ വാശിയോടെ ഒപ്പനയ്ക്ക് ചുവടുവെച്ചപ്പോൾ കാണികളിൽ ആവേശമായിരുന്നു.

മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോൽക്കളി കാണാനും ആളുകൾ ഒഴുകിയെത്തി.

കേരളത്തിന്റെ തനത് നൃത്തമായ മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചുപ്പുടി, നാടകം,കഥകളി എന്നിവയും അരങ്ങ് തകർത്തു. വെസ്റ്റേൺ സാഹിത്യത്തിന്റെ ഗിറ്റാറും സംസ്കൃതിയുടെ ഭാഗമായ ചാക്യാർകൂത്തും ഗോത്ര കലയായ് ഇരുള നൃത്തവും വൈവിധ്യത്തിന്റെ അടയാളമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!