എല്‍എസ്എസ് വിദ്ധ്യാര്‍ത്ഥികളെ അനുമോദിക്കലും വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും

 

 

കൊയിലാണ്ടി: കോതമംഗലം ഗവ: എല്‍.പി സ്‌കൂളില്‍ 48 വിദ്യാര്‍ഥികള്‍ എല്‍എസ്എസ് നേടിയതിന്റെ അനുമോദനവും ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ സ്മരണയ്ക്കായി സമര്‍പ്പിച്ച പൈതൃക കെട്ടിടത്തിന്റെയും നവീകരിച്ച സ്റ്റേജിന്റേയും പന്തലിന്റേയും വിപുലീകരിച്ച കമ്പ്യൂട്ടര്‍ ലാബിന്റേയും ഉദ്ഘാടനവും വിപുലമായി നടന്നു.

എല്‍ എസ്എസ് ജേതാക്കളെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അനുമോദിച്ചു.

നഗരസഭ നവീകരിച്ച ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സ്മാരക പൈതൃക കെട്ടിടം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ .മുഹമ്മദ് റിയാസ് (ഓണ്‍ ലൈനായി ) ഉദ്ഘാടനം ചെയ്തു. കാനത്തില്‍ ജമീല എം എല്‍ എ വിജയികളെ (ഓണ്‍ലൈനായി) അനുമോദിച്ചു

പുതുതായി നിര്‍മിച്ച പന്തലും നവീകരിച്ച സ്റ്റേജും നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

വിപുലീകരിച്ച കമ്പ്യൂട്ടര്‍ ലാബ് നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. അജിത് , കെ. ഷിജു, പി വിശ്വന്‍ മാസ്റ്റര്‍, നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില .സി, ഇന്ദിരകെ.എ., ദൃശ്യ.എം, വി.രമേശന്‍ മാസ്റ്റര്‍ നാരായണന്‍ മാസ്റ്റര്‍,വായനാരി വിനോദ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

പി.ടി.എ പ്രസിഡണ്ട് എ .കെ . സുരേഷ് ബാബു സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി. പ്രമോദ് കുമാര്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!