ക്ഷേത്ര കുള നവീകരണ സമിതി രൂപീകരിച്ചു
കാരയാട്: ശ്രീ തിരുവങ്ങായൂര്‍ മഹാശിവക്ഷേത്രത്തിലെ ക്ഷേത്രകുളത്തിന്റെ (പോത്രാം കുളം) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്ത്വത്തില്‍ നവീകരണ സമിതിക്ക് രൂപം നല്കി.
യോഗത്തില്‍ വടകര എം. പി. കെ. മുരളീധരന്, പേരാമ്പ്ര എം എല്‍ എ ടി പി രാമകൃഷ്ണന്, അരിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതന്, ബ്ലോക്ക് അംഗം കെ. അഭിനീഷ്, വാര്‍ഡ് മെമ്പര്‍ / വൈസ് പ്രസിഡണ്ട് കെ പി രജനി, ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി കരുണാകരന് മാസ്റ്റര്‍ എന്നിവരെ മുഖ്യ രക്ഷാധികാരികളായി കമ്മിറ്റിക്ക് രൂപം നല്കി.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള കുളം അനുദിനം നാശോന്മുഖമായി കൊണ്ടിരിക്കുകയാണ്, ഇവിടെയാണ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ സമയത്ത് ആറാട്ട് എന്ന ചടങ്ങ് നടക്കുന്നത്. ഇന്നും നിരവധി പ്രദേശവാസികള്‍ അലക്കാനും കുളിക്കാനും ആശ്രയിക്കുന്നത് ഈ ജലാശയത്തെയാണ്. ജല സ്രോതസ്സിനെ സംരക്ഷിച്ച് പ്രൗഡിയോടെ വരും തലമുറയ്ക്ക് കൈമാറേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമായി കണ്ടു കൊണ്ടാണ് നവീകരണത്തിനായി ഒരുങ്ങുന്നത്. ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന കര്‍മ്മ പദ്ധതിക്കാണ് രൂപം നല്‍കിയത്. നാട്ടുകാരുടെ സഹായ സഹകരണത്തോടെ പദ്ധതി വന്‍ വിജയിപ്പിക്കാനാണ ്യോഗ തിരുമാനം. ഇതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണം ജൂണ്‍ 25ാം തിയ്യതി ഞായറാഴ്ച്ച ആദ്യ ഫണ്ട് ടി. മുത്തു കൃഷ്ണനില്‍ നിന്നും സ്വീകരിച്ചു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് സുഗധന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.
101 അംഗ ജനറല്‍ ബോഡിയില്‍ നിന്നും 21 അംഗ എക്സിക്യുട്ടീവ് അംഗങ്ങളെ തെരെഞ്ഞെടുത്തു. കൂടാതെ പ്രവര്‍ത്തങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി 12 അംഗ പ്രവര്‍ത്തക സമിതിയെയും തെരെഞ്ഞെടുത്തു. ഭാരവാഹികള്‍: സി. രാമദാസ് (ചെയര്മാന്), പി ടി രാജന് (കണ്‍വീനര്‍), ടി എ ശിവദാസ് (ട്രഷറര്‍), കെ എം ഉണ്ണി, സ്വാമിദാസ് (വൈസ് ചെയര്മാന്) കെ പി രാജീവന്, താവന ചന്ദ്രന് (ജോയിന്റ് കണ്‍വീനര്‍)


