നവരാത്രി ആഘോഷത്തിന് ആരംഭം


നവരാത്രി ആഘോഷങ്ങള്‍ക്ക് ആരംഭം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത കലാ സ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ നവരാത്രി ആഘോഷത്തിന് ആരംഭം. ഞായറാഴ്ച വൈകീട്ട് ഡോ ഗോപിനാഥ്. പാലക്കാട് പ്രേംരാജ് മാസ്റ്ററും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി. തുടര്‍ന്ന് കലാക്ഷേത്രം സംഗീത വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീതാര്‍ച്ചനയും. ചിത്രകലാ വിദ്യാര്‍ത്ഥികളുടെ ചിത്ര പ്രദര്‍ശനം, നടനചാരുതയില്‍ അവതരിപ്പിച്ചനൃത്തനൃത്യങ്ങളും അരങ്ങേറി
തുടര്‍ന്ന്, ഫ്ലവേഴ്സ് ചാനലിലൂടെ ശ്രദ്ധേയരായ ടീം പത്തനം തിട്ട രാജേഷ് കൊട്ടാരത്തില്‍, ഹരി ഉതിമൂട് , സുജിത് കോന്നി, രാഹുല്‍ മഠത്തില്‍, ബിനു മണിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച കോമഡിഷോ, ”ഇത് ഐറ്റം വേറെ’ ചിരിയോ ചിരി എന്നിവ കലാസ്വാകര്ക്ക് നവ്യാനുഭവം പകര്‍ന്നു. തുടര്‍ന്ന് സമ്മാന വിതരണവും നടത്തി.
ഒക്ടോബര്‍ 1 ന് നവമി പൂജ, 2ന് വിജയദശമി ചടങ്ങുകള്‍ക്ക് ശേഷം കലാക്ഷേത്രം പുതിയ ബാച്ചിലേക്കുള്ള പ്രവേശന ആരംഭിക്കുമെന്ന് കലാക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ദീപ സുനില്‍ ഓര്‍ക്കാട്ടേരി (സംഗീതം), സായിപ്രസാദ് (ചിത്രകല ), ആര്യദാസ് ( നൃത്തം) എന്നീ അദ്ധ്യാപകരുടെ ശിക്ഷണത്തിലാണ് പഠനം തുടരുന്നത്










