യങ് ലീഡേഴ്‌സ് ഓണ്‍ലൈന്‍ ക്വിസ്: അപേക്ഷ ക്ഷണിച്ചു


യങ് ലീഡേഴ്‌സ് ഓണ്‍ലൈന്‍ ക്വിസ്: അപേക്ഷ ക്ഷണിച്ചു
നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും ആശയങ്ങള്‍ പങ്കുവെക്കാനും യുവജനങ്ങള്‍ക്ക് അവസരം. പരിപാടിയുടെ ആദ്യഘട്ടമായി വികസിത് ഭാരത് ക്വിസ് ഒക്ടോബര്‍ 15 വരെ കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവഭാരത് https://mybharat.gov.in/ പോര്‍ട്ടല്‍ വഴി ഓലൈനായി നടത്തും. ക്വിസില്‍ വിജയിക്കുന്നവര്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവലിലെ അടുത്തഘട്ട മത്സരത്തിലേക്ക് യോഗ്യത നേടും. സംസ്ഥാനതല മത്സരത്തില്‍ വിജയിക്കുന്നവര്‍ വികസിത് ഭാരത് യങ് ലീഡേഴ്‌സ് ദേശീയതല പരിപാടിയിലേക്കും യോഗ്യത നേടും. ക്വിസില്‍ ആദ്യ 10,000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് https://mybharat.gov.in/quiz/quiz_dashboard/UzZIZmhEeWt6bmtzcGg1ZHQ1dWc3QT09 എന്ന ലിങ്കിലൂടെ പങ്കെടുക്കാം. ഫോണ്‍: 9447752234.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കോഴിക്കോട് ശ്രീ നടുകില്‍ ശിവക്ഷേത്രം, ശ്രീ ആനയാംകുന്ന് ശ്രീകൃഷ്ണ പാര്‍ത്ഥസാരഥി ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് ഹിന്ദുമതം ആചരിക്കുന്ന തദ്ദേശവാസികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്ടോബര്‍ 17ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് അസി. കമീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം www.malabardevaswom.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2374547.
ഗതാഗത നിയന്ത്രണം
ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ ബാലുശ്ശേരി ബ്ലോക്ക് റോഡ് ജങ്ഷന്‍ മുതല്‍ കരുവള്ളികുന്ന് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി എക്സ്‌ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് വടകര അര്‍ബന്‍ പ്രോജക്ടിന്റെ ഉപയോഗത്തിനായി 2025 നവംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. വാഹനത്തിന് ഏഴ് വര്‍ഷത്തിലധികം പഴക്കമുണ്ടാകരുത്. ക്വട്ടേഷനില്‍ കാണിച്ച കരാറുകാരന്റെ അഡ്രസ്സ് തന്നെയാകണം വാഹനത്തിന്റെ ആര്‍ സി ബുക്ക്, ടാക്സി പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, ടാക്സ് ചലാന്‍ എന്നിവയില്‍ ഉണ്ടാകേണ്ടത്. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ ആറ് ഉച്ച രണ്ട് മണി. ഫോണ്‍: 0496 2515176.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വിഭാഗത്തിലേക്ക് രണ്ട് എല്‍സിഡി പ്രൊജക്ടറുകള്‍ വിതരണം ചെയ്യാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ ഒക്ടോബര്‍ മൂന്നിന് ഉച്ച രണ്ടിനകം ലഭിക്കണം. വിശദാംശങ്ങള്‍ www.geckkd.ac.in ല്‍ ലഭിക്കും.
വിവരങ്ങള്‍ പരിശോധിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡില്‍ സ്‌കാറ്റേര്‍ഡ് വിഭാഗം വിഹിതമടച്ച് വരുന്നവരും 2026 മാര്‍ച്ച് 31നകം 60 വയസ്സ് പൂര്‍ത്തിയായി വിരമിക്കുന്നവരുമായ മുഴുവന്‍ തൊഴിലാളികളും ഒക്ടോബര്‍ 31നകം ക്ഷേമനിധി പാസ്ബുക്ക് സഹിതം ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിലെത്തി വിഹിതമടവ് വിവരങ്ങള്‍ പരിശോധിക്കണമെന്ന് ജില്ലാ ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0495 2366380.
സയന്റിഫിക് അപ്രന്റീസ്
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ലബോറട്ടറിയിലേക്ക് ഒരു വര്‍ഷത്തേക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തെരെഞ്ഞെടുക്കും. അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 11 മുതല്‍ കോഴിക്കോട് മേഖലാ കാര്യാലയത്തില്‍ നടക്കും. പ്രായപരിധി: 2024 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍നിന്ന് കെമിസ്ട്രി/മൈക്രോ ബയോളജി/എന്‍വയോണ്‍മന്റ് സയന്‍സ് എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ 50 ശതമാനത്തില്‍ കുറയാത്ത ബിരുദാനന്തര ബിരുദം (മുമ്പ് ബോര്‍ഡില്‍ അപ്രന്റീസ് പരിശീലനം നേടിയവര്‍ അപേക്ഷിക്കേണ്ടതില്ല). പ്രതിമാസ സ്‌റ്റൈപ്പന്റ്: 10,000 രൂപ. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് (സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്‍പ്പെടെ), ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ടെത്തണം. ഫോണ്‍: 0495 2300744.
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററില്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10.30 മുതല്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കും. ഓപറേഷന്‍ മാനേജര്‍, ഡെസ്‌ക്‌ടോപ്പ് സപ്പോര്‍ട്ട് എഞ്ചിനീയര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സബ്ജക്ട് മാറ്റര്‍ എക്സ്പേര്‍ട്ട്, ക്വാളിറ്റി ഓഡിറ്റര്‍, ടീം മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്, ക്ലര്‍ക്ക് എന്നീ തസ്തികകളിലേക്കാണ് കൂടിക്കാഴ്ച നടക്കുക. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 300 രൂപയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം പേര് രജിസ്റ്റര്‍ ചെയ്ത് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്ട്രേഷന്‍ സ്ലിപ്പുമായെത്തി പങ്കെടുക്കാം. വിവരങ്ങള്‍ calicutemployabilitycentre ഫേസ്ബുക്ക് പേജില്‍ ലഭിക്കും. ഫോണ്‍: 0495 2370176, 2370178.
ലോകായുക്ത സിറ്റിങ്: 18 പരാതികള്‍ പരിഗണിച്ചു
കോഴിക്കോട് ഗവ. റസ്റ്റ് ഹൗസില്‍ നടന്ന ലോകായുക്ത സിറ്റിങ്ങില്‍ 18 കേസുകള്‍ പരിഗണിച്ചു. ഇതില്‍ ഒരു കേസ് തീര്‍പ്പാക്കി. ഉപ ലോകായുക്ത വി ഷെര്‍സി പരാതികള്‍ പരിഗണിച്ചു. അടുത്ത സിറ്റിങ് നവംബര്‍ 27ന് നടക്കും.
ഗതാഗതം മുടങ്ങും
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി-പുല്ലൂരാംപാറ-എടത്തറ-മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി-വഴിക്കടവ്-പുന്നക്കല്‍-പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ടെണ്ടര്‍ ക്ഷണിച്ചു
ഐസിഡിഎസ് കോഴിക്കോട് റൂറല്‍ ശിശുവികസന പദ്ധതി ഓഫീസിന് കീഴിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തുകളിലെയും ഫറോക്ക്, രാമനാട്ടുകര നഗരസഭകളിലെയും 180 അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറിന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 9048066506










