യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം- ഓണ്‍ലൈനായി അപേക്ഷിക്കാം
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം- ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് പത്താം ക്ലാസ് പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിലാണ് യോഗദര്‍ശനത്തിലും യോഗാസന, പ്രാണായാമ പദ്ധതികളിലും സാമാന്യ ജ്ഞാനം ലഭിക്കുന്ന തരത്തിൽ പഠന പരിപാടി ചിട്ടപ്പെടുത്തിയത്. https://app.srccc.in/register വഴി ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ www.srccc.in ല്‍ ലഭ്യമാണ്. കോഴിക്കോട് ജില്ലയിലെ പഠന കേന്ദ്രങ്ങള്‍: ഭാരതീയ വിദ്യാസംസ്ഥാപനപീഠം, വടകര – 9846807054, ഫ്രണ്ട്‌സ് യോഗ അക്കാദമി, വടകര – 9497646712.
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ജൂലൈ സെഷനിലെ ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. പ്ലസ് ടു അഥവാ തത്തുല്യമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകര്‍ 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഒരു വര്‍ഷമാണ് കാലാവധി. https://app.srccc.in/register ലിങ്കിലൂടെ ആപ്ലിക്കേഷന്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 വിവരങ്ങള്‍ www.srccc.in ല്‍ ലഭിക്കും.
ഐടിഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലെ 13 ഐ ടി ഐകളിലായി 14 ട്രേഡുകളില്‍ കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ തൊഴിലാളികളുടെ മക്കള്‍ക്ക് സംവരണം ചെയ്ത 308 സീറ്റുകളിലേക്ക് അപേക്ഷ നൽകാം. പ്രവേശനം ആഗ്രഹിക്കുന്ന ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് www.labourwelfarefund.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് നല്‍കും.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 13 ന്
എംപ്ലോയബിലിറ്റി സെന്ററില്‍ പ്ലസ് ടു, ഡിഗ്രി യോഗ്യതകളുളള ബിസിനസ് ഡെവലപ്പമെന്റ് എക്‌സിക്യുട്ടീവ്, ഇവന്റ് കോര്‍ഡിനേറ്റര്‍, മൊബൈല്‍ ടെക്‌നീഷ്യന്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍-ഫീല്‍ഡ് സെയില്‍സ് എന്നീ തസ്തികകളിലേക്ക് ജൂണ്‍ 13 ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. അല്ലാത്തവര്‍ക്ക് 250 രൂപ ഫീസ് അടച്ച് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍ – 0495 -2370176
ഗവ. ഐ.ടി.ഐ അഡ്മിഷന്‍ – അപേക്ഷ ജൂണ്‍ 20 വരെ
കോഴിക്കോട് ഗവ.ഐ ടി ഐ 2025 അക്കാദമിക് വര്‍ഷത്തേക്കുളള അഡ്മിഷനുളള ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 20 ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. https://itiadmissions.kerala.gov.in പോര്‍ട്ടല്‍ മുഖേനയും https://det.kerala.gov.in വെബ്‌സൈറ്റിലുളള ലിങ്ക് മുഖേനയുമാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സമര്‍പ്പിച്ച ശേഷം അപേക്ഷകര്‍ക്ക് സമീപത്തെ സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ ജൂണ്‍ 24 നകം സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കണം. ഫോണ്‍ – 0495 2377016.
ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. 2024-25 അക്കാദമിക്ക് വര്‍ഷത്തില്‍ പത്താംതരം വിജയിച്ച് എല്ലാ വിഷയങ്ങളിലും എ- പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ക്യാഷ് അവാര്‍ഡ് നല്‍കുന്നത്. അംഗത്വം നേടി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവരും കുടിശ്ശിക കൂടാതെ കൃത്യമായി അംശാദായം അടച്ചുവരുന്നതുമായ അംഗങ്ങളുടെ മക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 10. ഫോണ്‍ – 0495 2378480.