നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് സിപിഐ എം സ്ഥാനാര്‍ഥി



നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എം. സ്വരാജ് സിപിഐ എം സ്ഥാനാര്‍ഥി. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നല്ല വളക്കൂറുള്ള മണ്ഡലമാണ് – എം വി ഗോവിന്ദന് പറഞ്ഞു.
പി വി അന്‍വര്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചു മുന്നണിയെ വഞ്ചിച്ചുവെന്നും യൂദാസിനെ പോലെ ഒറ്റുകൊടുത്തുവെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അന്‍വറിനുണ്ടായ ദയനീയ സാഹചസര്യം കുറച്ചു ദിവസങ്ങളായി കാണുന്നു. അന്‍വറിന് യുഡിഎഫിന്റെ കാലു പിടിക്കേണ്ട അവസ്ഥ ഉണ്ടായി – അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ചത് പ്രധാന ചുമതല എന്ന് സ്വരാജ് ട്വന്റിഫോറിനോട് പ്രതികരിച്ചു. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നും സ്വരാജ് പറഞ്ഞു.
സ്വരാജിന് നിയമാതിരഞ്ഞെടുപ്പില്‍ മൂന്നാം ഊഴമാണ്. രണ്ട് വട്ടം തൃപ്പൂണിത്തുറയില്‍ നിന്ന് മത്സരിച്ചു. ഒരു തവണ എം എല്‍ എ യായി.







