കര്‍ഷക മൈത്രി – കര്‍ഷക സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു

അരിക്കുളം: ക്ഷീര വികസന വകുപ്പും, പാറക്കുളങ്ങര ക്ഷീരോല്‍പാദക സഹകരണ സംഘവും സംയുക്തമായി കര്‍ഷക മൈത്രി 2025 – 26 കര്‍ഷക സമ്പര്‍ക്ക പരിപാടി അരിക്കുളം പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എ കെ എന്‍ അടിയോടി അദ്ധ്യക്ഷത വഹിച്ചു.  ‘ ശാസ്ത്രീയ പശു പരിപാലനം’ വിഷയത്തില്‍ പന്തലായിനി ക്ഷീരവികസന ഓഫീസര്‍ പി. സജിത,  ‘മഴക്കാല പരിചരണവും പശുക്കളിലെ രോഗങ്ങളും’ എന്ന വിഷയത്തില്‍ അരിക്കുളം വെറ്റിനറി ഡോക്ടര്‍ കൃഷ്ണ സൂരജ്, ‘ ശുദ്ധമായ പാലുത്പാദനം’ എന്ന വിഷയത്തില്‍ പന്തലായനി ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ജിഷ ഒ കെ, ‘ ക്ഷീര മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പന്തലായനി ഡയറി ഇന്‍സ്ട്രക്ടര്‍ അഞ്ജന എ എസും ക്ലാസ് എടുത്തു.  ടി രാഘവന്‍ തലയഞ്ചേരി ആശംസ അര്‍പ്പിച്ച് സംസാരിച്ചു. ഷീജ കെ എം (സെക്രട്ടറി, പാറക്കുളങ്ങര ക്ഷീരോല്‍പാദക സഹകരണ സംഘം) സ്വാഗതവും, രാധ എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!