ഓപറേഷന് സിന്ദൂര്‍: 9 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെന്ന് സൈന്യം


ദില്ലി: ഓപറേഷന് സിന്ദൂര്‍ പഹല്‍ഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശകാര്യ സെക്രട്ടറി വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദേശകാര്യ മന്ത്രാലയ വക്താവ് വിക്രം മിസ്രിയും കര-വ്യോമ സേനകളിലെ ഉന്നത പദവികള്‍ വഹിക്കുന്ന വനിതാ ഉദ്യോഗസ്ഥരുമാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകള്‍ ആണ് തകര്‍ത്തതെന്നും സാധാരണക്കാര്‍ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ‘ഒമ്പത് തീവ്രവാദ ക്യാമ്പുകൾ ലക്ഷ്യമിടുകയും അത് നശിപ്പിക്കുകയും ചെയ്തു. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ഏതെങ്കിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടാതിരിക്കാനുമാണ് ഈ സ്ഥലങ്ങൾ തെരഞ്ഞെടുത്തത്’ വ്യോമിക സിംഗ് വിശദീകരിച്ചു
പാകിസ്ഥാന്റെ മിലിട്ടറി കേന്ദ്രങ്ങള്‍ തകര്‍ത്തിട്ടില്ലെന്നും പാക്കിസ്ഥാന് ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ തിരിച്ചടിക്കാന്‍ ഇന്ത്യന്‍ സേന പൂര്‍ണമായും സജ്ജമാണെന്നും കേണല്‍ സോഫിയ ഖുറേഷി വ്യക്തമാക്കി. അതിർത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.’ജമ്മു കശ്മീരിന്റെ സമാധാനം തകർക്കാനാണ് ശ്രമിച്ചത്. ഭീകരവാദികൾക്കുള്ള ശക്തമായ മറുപടിയാണിത്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം എത്തിച്ച് വളർത്തുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായാല്‍ തിരിച്ചടിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
1.05നും 1.30നും ഇടയ്ക്കാണ് ആക്രമണം നടന്നതെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷന് സിന്ദൂറിലൂടെ വിജയകരമായി ഒന്‍പത് ഭീകരവാദ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു. കൃത്യമായ ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പഹല്‍ഗാം ആക്രമണത്തിന് ശേഷവും പാകിസ്ഥാന് ഭീകരര്‍ക്കെതിരെ നടപടിയെടുക്കാതെ വന്നതോടെയാണ് ആക്രമണം നടത്തിയത്. സാധാരണക്കാരാരും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ആക്രമണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങടക്കം കാട്ടിയാണ് കേണല്‍ ഇക്കാര്യം വിശദീകരിച്ചത്. പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹല്‍ഗാമില്‍ പാകിസ്ഥാനില്‍ നിന്നും ലഷ്കര്‍-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളര്‍ച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന് തീവ്രവാദത്തിന് പ്രോത്സാഹനം നല്കി. ഭീകരാക്രമണം നടത്തിയ ലഷ്കര്‍-ഇ-തൊയ്ബയ്ക്കും ടിആര്‍എഫിനും പാകിസ്ഥാന് പിന്തുണ നല്‍കിയത് വ്യക്തമായി. ഭീകരര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പാകിസ്ഥാന് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. തിരിച്ചടി അനിവാര്യമായത് കൊണ്ടാണ് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചത്.
‘ഭീകരവാദികളുടെ താവളം ലക്ഷ്യമിട്ടാണ് ഇന്ത്യൻ മണ്ണിൽ നിന്ന് ആക്രമണം നടത്തിയത്.ഭീകരവാദികൾക്ക് സാമ്പത്തികമായും മറ്റും സഹായം നൽകുന്നവർക്കും മറുപടി നൽകും. ഭീകരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം.പഹൽഗാംഭീകരക്രമണത്തിൽ പാക് ബന്ധം വ്യക്തമായി.ലോകരാജ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പാകിസ്താൻ ശ്രമിക്കുന്നത്. ഭീകരവാദികളുടെ സുരക്ഷിത താവളമായി പാകിസ്താൻ മാറി. പഹൽഗാം ആക്രമത്തെ കുറിച്ച് ഒരു വാർത്താക്കുറിപ്പ് മാത്രമാണ് പാകിസ്താൻ പുറത്തിറക്കിയത്..’വിദേശകാര്യ സെക്രട്ടറി പറഞ്ഞു.










