മത്സ്യബന്ധന തൊഴിലാളികളുമായി പോയി കടലില്‍ അകപ്പെട്ട ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ച് മറൈന്എന്സ്ഫോഴ്മെന്റ്


കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്നും മത്സ്യബന്ധന തൊഴിലാളികളുമായി പോയി എന്ജിന് തകരാറിലായ ബോട്ട് സുരക്ഷിതമായി കരയിലെത്തിച്ച് മറൈന്എന്സ്ഫോഴ്മെന്റ്. ഇന്ന് പുലര്‍ച്ചെ 3 മണിക്ക് നാല് മത്സ്യബന്ധന തൊഴിലാളികളുമായി പോയ ബ്രഹ്മപുത്ര എന്ന ബോട്ട് എന്ജിന് തകരാറിലായതിനെ തുടര്‍ന്ന് കടലില്‍ അകപ്പെടുകയും ഫിഷറീസ് അസി.ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശപ്രകാരം തകരാറിലായ ബോട്ടും നാല് മത്സ്യബന്ധന തൊഴിലാളികളെയും കൊയിലാണ്ടി ഹാര്‍ബറില്‍ സുരക്ഷിതമായി എത്തിക്കുയും ചെയ്തു. മറൈന്‍ എന്‍ഫോഴ്സ് മെന്റ് സി.പി.ഒ അരുണ്‍, റെസ്ക്യുമാരായ ഹാമിലേഷ്, മിഥുന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.










