മുത്താമ്പി പുഴയിലേക്ക് ചാടിയ ആൾക്കായി ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ
കൊയിലാണ്ടി : മുത്താമ്പി പുഴയിലേക്ക് പാലത്തില്‍ നിന്നും ചാടിയ ആൾക്കായി ഫയർഫോഴ്സ് സ്കൂബ ടീം തിരച്ചിൽ ആരംഭിച്ചു. ഇന്നലെ രാത്രിയോടെ ബൈക്കില്‍ യാത്ര ചെയ്ത കുടുംബമാണ് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയ വിവരം നൽകിയത്.
പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയതോടെയാണ് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയത്. ഏറെ വൈകിയതോടെ തിരച്ചിൽ അവസാനിപ്പിച്ച് ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ ആരംഭിച്ചു
കോഴിക്കോട് നിന്ന് എത്തിയ സ്കൂബ ടീമും കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അസിസ്റ്റൻറ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ മല്ലിശ്ശേരി അഹമ്മദ് /റഹീസ് , ശരത്ത് അഭിലാഷ് ,മനുപ്രസാദ് എന്നീ മുങ്ങൽ വിദഗ്ധരും കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ അനൂപ്, രജീഷ് ,അമൽ കൃഷ്ണ എന്നിവർ തിരച്ചിൽ നേതൃത്വം നൽകുന്നു
സംഭവത്തിൽ ഇന്നലെ കൊയിലാണ്ടി പോലീസിൽ അരിക്കുളം എലങ്കൽ സ്വദേശിയെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകി പരാതി നൽകിയിട്ടുണ്ട്.