പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ് പദ്ധതി – വെബ്ബിനാര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
പ്രധാനമന്ത്രിയുടെ ഇന്റേണ്‍ഷിപ് പദ്ധതി – വെബ്ബിനാര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു
യുവജനങ്ങള്‍ക്ക് മികച്ച കമ്പനികളില്‍ പ്രായോഗിക പരിചയം നേടാന്‍ അവസരം നല്‍കുന്ന പ്രധാനമന്ത്രി ഇന്റേണ്‍ഷിപ്പ് പദ്ധതിയെ സംബന്ധിച് അവബോധം നല്‍കുന്നതിനുള്ള വെബ്ബിനാര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 21 നും 24 മദ്ധ്യേ പ്രായമുള്ള എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് രാജ്യത്തെ നവരത്ന കമ്പനികള്‍, ബാങ്കിങ് മേഖല, ഓയില്‍ കമ്പനികള്‍ തുടങ്ങി 24 മേഖലകളില്‍ ആണ് ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. ഇന്റേണ്‍ഷിപ് പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മിനിമം 5000 രൂപവരെ പ്രതിമാസം സ്റ്റൈഫന്‍ഡും ലഭിക്കും. ട്രെയിനിങ് റിസേര്‍ച് എഡ്യൂക്കേഷന്‍ ആന്‍ഡ് എംപവര്‍മെന്റ് ഫൗണ്ടേഷനുമായി ചേര്‍ന്ന് കേന്ദ്ര യുവജന കായിക മന്ത്രാലയമാണ് വെബ്ബിനാര്‍ നടത്തുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ceo.sarovaram@gmail.com എന്ന ഇമെയിലില്‍ ബയോഡാറ്റ അയക്കുകയോ 9400598000 എന്ന നമ്പരില്‍ ‘PMI ‘ എന്ന് മെസ്സേജ് അയക്കുകയോ ചെയ്യണം. പഠനത്തിന്റെ ഭാഗമായി നടത്തുന്ന രണ്ട് മാസത്തെ ഇന്റേണ്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയതി ഏപ്രില്‍ 15.
ജെ എന്‍ യു – ഹോട്ടല്‍ മാനേജ്മെന്റ് ഡിഗ്രി- രജിസ്ട്രേഷന്‍ ആരംഭിച്ചു
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജി നടത്തുന്ന ബി എസ് സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്ട്രേഷന്‍ പ്രവേശന പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇംഗ്ലീഷ് ഒരു വിഷയമായി പ്ലസ് ടു പാസായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഒ ഇ സി, ഒബിസിഎച്ച്, എസ് സി, എസ് ടി കാറ്റഗറിയിലുള്ളവര്‍ ഫീസാനുകൂല്യങ്ങള്‍ക്ക് അര്‍ഹരാണ്. സൗജന്യ ഓറിയന്റേഷനും, കൗണ്‍സിലിങ്ങിനും ആയി കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റലിറ്റി മാനേജ്മെന്റ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ – 0495-2385861, 9037098455.
ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണത്തിന് അപേക്ഷിക്കാം
ഷാഫി പറമ്പില്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെക്ക്യാട് (വാര്‍ഡ് 11), ചെറുവണ്ണൂര്‍ (വാര്‍ഡ് 1), കാവിലുംപാറ (വാര്‍ഡ് 13), കൂത്താളി (വാര്‍ഡ് 2,3), കൂന്നുമ്മല്‍ (വാര്‍ഡ് 2), മണിയൂര്‍ (വാര്‍ഡ് 15), നരിപ്പറ്റ (വാര്‍ഡ് 11), ഒഞ്ചിയം (വാര്‍ഡ് 10), തിരുവള്ളൂര്‍ (വാര്‍ഡ് 13), വേളം (വാര്‍ഡ് 6), വില്ല്യാപ്പള്ളി (വാര്‍ഡ് 12) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കും വടകര മുന്‍സിപാലിറ്റി (വാര്‍ഡ് 19, 41) യിലുള്ളവര്‍ക്കും സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറിന് അപേക്ഷിക്കാം.
അഴിയൂര്‍ (വാര്‍ഡ് 15), ചെങ്ങോട്ടുകാവ് (വാര്‍ഡ് 6), ചെറുവണ്ണൂര്‍ (വാര്‍ഡ് 15), കാവിലുംപാറ (വാര്‍ഡ് 12), കൂത്താളി (വാര്‍ഡ് 10), കുറ്റ്യാടി (വാര്‍ഡ് 3), മരുതോങ്കര (വാര്‍ഡ് 11), തിക്കോടി (വാര്‍ഡ് 2), വളയം (വാര്‍ഡ് 9), വാണിമേല്‍ (വാര്‍ഡ് 2) എന്നീ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്കും പയ്യോളി മുന്‍സിപ്പാലിറ്റി (വാര്‍ഡ് 1) യിലുള്ളവര്‍ക്കും ഇലക്ട്രോണിക്ക് വീല്‍ചെയറിന് അപേക്ഷിക്കാം.
പ്രസ്തുത സ്‌കീമില്‍ ഉള്‍പ്പെടുത്തി സഹായ ഉപകരണങ്ങള്‍ ലഭിക്കുവാനായി അപേക്ഷ സമര്‍പ്പിക്കുവാനും കൂടുതല്‍ വിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0495 2371911.