സിഎസ്എസ്ഡി/സിഎസ്ആര്‍ ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച

സിഎസ്എസ്ഡി/സിഎസ്ആര്‍ ടെക്‌നീഷ്യന്‍ കൂടിക്കാഴ്ച
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, എച്ച്ഡിഎസിന് കീഴില്‍, ഒരു വര്‍ഷ സിഎസ്എസ്ഡി/സിഎസ്ആര്‍ (CSSD/CSR) ടെക്‌നീഷ്യന്‍ താല്‍ക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്ട്രുമെന്റ് മെക്കാനിക് /മെക്കാനിക് മെഡിക്കല്‍ ഇലക്ട്രോണിക്സിലെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ സിഎസ്ആര്‍ ടെക്‌നോളജിയിലുള്ള ഒരു വര്‍ഷ അപ്രന്റീസ് കോഴ്സ് അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ വകുപ്പ് ഡിപ്ലോമ (ഡിസിഎസ്എസ്ടി (DCSST) ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 0495-2355900.

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗ്ഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി മാർച്ച് 7 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ മാർച്ച് 6 ന് വൈകിട്ട് 4 മണിക്ക് മുൻപായി https://forms.gle/1eGxnQPGita9pLdt9 ഗൂഗിൾ ലിങ്കിൽ നിർബന്ധമായും പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മാർച്ച് 7 ന് രാവിലെ 10 മണിക്ക് സംഗീത കോളേജിന് പിൻവശത്തെ പട്ടികജാതി / വർഗ്ഗക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രത്തിൽ ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER CENTRE FOR SC / ST’s, Trivandrum” ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ : 0471 – 2332113.

ജേണലിസം ട്രെയിനി – മാർച്ച് 3 വരെ അപേക്ഷിക്കാം
TRACE പദ്ധതിയിൽ ജേണലിസം ട്രെയിനി തസ്തികയിലേക്ക് മാർച്ച് 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in വെബ്‌സൈറ്റുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. അപേക്ഷകൾ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോർട്ട് എയർപോർട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോൺ-0484-242227. അപേക്ഷകൾ സമർപ്പിച്ചിട്ടുളളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയിലേക്ക് കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്ലസ്ടുവും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യതയും സമാന തസ്തികയിൽ 2 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 – 36. അപേക്ഷകൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവ സഹിതം മാർച്ച് 15 തീയതിക്ക് മുൻപായി മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK), നാലാം നില, കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സ്, തമ്പാനൂർ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിലോ ഇമെയിൽ മുഖേനയോ (swak.kerala@gmail.com) ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് : www.swak.kerala.gov.in.






