ഐ എസ് എം കൊയിലാണ്ടിയില്‍ യുവ ജാഗ്രത സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ എഴുപത്തി ആറാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി “യുവത്വം അംബേദ്ക്കറെ വായിക്കുന്നു” എന്ന പ്രമേയത്തിൽ ഐ എസ് എം സംസ്ഥാന വ്യാപകമായി നടത്തുന്ന യുവ ജാഗ്രതാ സദസ്സ് കൊയിലാണ്ടി ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്നു.

ഐ എസ് എം കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് കെ. കെ. റഫീഖ് അദ്ധ്യക്ഷത വഹിച്ച സദസ്സിൽ ഐഎസ്എം സംസ്ഥാന ട്രഷറർ അദീപ് പുനൂർ ഉദ്ഘാനം നിർവഹിച്ചു. തുടർന്നു പാനൽ സെഷനിൽ കെഎന്‍എം കണ്ണൂർ ജില്ല ട്രഷറര്‍ ഇസ്മായിൽ കരിയാട് മോഡറേറ്റർ ആയി ചർച്ച നടന്നു. വിവിധ രാഷ്ട്രീയ പ്രതിനിധികളായി ഫാസിൽ നടേരി (IYUML ജില്ല സെക്രട്ടറി ) സീതൾ രാജ് (ദളിദ് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ) തുടങ്ങിയവർ പങ്കെടുത്തു. കെഎന്‍എം ജില്ല പ്രസിഡന്റ്‌ കാസിം മാസ്റ്റർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഐ എസ് ജില്ലാ സെക്രട്ടറി ഇ. കെ. മുഹമ്മദ്‌ ബഷീർ കൊല്ലം സ്വാഗതവും ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ്‌ സബീൽ തിക്കോടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!