വെറ്ററിനറി സര്‍ജന്‍ ഇന്റര്‍വ്യൂ 24 ന്

വെറ്ററിനറി സര്‍ജന്‍ ഇന്റര്‍വ്യൂ 24 ന്

കോഴിക്കോട് ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര വെറ്ററിനറി സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സിഎംഡി മുഖേന നിയമനം നടത്തുന്നത് വരെയോ ആയതിന്റെ അഭാവത്തില്‍ പരമാവധി 90 ദിവസം വരെയോ ആയിരിക്കും കാലാവധി. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കും ആണ് അപേക്ഷ ക്ഷണിച്ചത്.

അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരുമായിരിക്കണം. സ്വയം തയ്യാറാക്കിയ ബയോഡാറ്റയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും (എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം ജനുവരി 24 ന് രാവിലെ 10.30 മണിയ്ക്ക് കോഴിക്കോട് മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2768075.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
സംസ്ഥാന ശുചിത്വമിഷനില്‍ ഖരമാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ ബി.ഇ/ എം.ടെക് സിവില്‍ എന്‍ജിനിയറിങ് ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 36 വയസ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 30ന് രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന ശുചിത്വമിഷനില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക്: www.suchitwamission.org .

താത്പര്യപത്രം ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളം ജില്ലയില്‍ കണയന്നൂര്‍ വില്ലേജില്‍ ആരംഭിച്ച ഗോത്ര സാംസ്‌കാരിക കേന്ദ്രത്തില്‍ (Tribal Cultural Complex) സജ്ജീകരിച്ചിട്ടുള്ള വിപണന സ്റ്റാളുകള്‍ വാടകയ്ക്ക് ഏറ്റെടുത്ത് ഉത്പന്ന പ്രദര്‍ശന വിപണനം നടത്തുന്നതിനായി താല്പര്യമുള്ള വ്യക്തികള്‍, ഏജന്‍സികള്‍, സംരംഭകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരഭകര്‍ക്കും മുന്‍ഗണന.

താലര്യമുള്ളവര്‍ മുദ്രവച്ച കവറില്‍ അപേക്ഷ സമര്‍പ്പിക്കണം. പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നുള്ള ഏതെല്ലാം ഉത്പന്നങ്ങള്‍ എവിടെ നിന്നെല്ലാം ശേഖരിച്ചാണ് വിപണനം നടത്തുന്നതെന്ന വിവരങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ ജനുവരി 25ന് വൈകിട്ട് 5 വരെ സ്വീകരിക്കും. ഫോണ്‍: 0471-2303229.


ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം
സംസ്ഥാന ശുചിത്വമിഷനില്‍ ഖരമാലിന്യ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.ടെക്/ ബി.ഇ/ എം.ടെക് സിവില്‍ എന്‍ജിനിയറിങ് ആണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 36 വയസ്. ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി 30ന് രാവിലെ 11ന് തിരുവനന്തപുരത്തെ സംസ്ഥാന ശുചിത്വമിഷനില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക്: www.suchitwamission.org .

സ്പോര്‍ട്സ് സ്‌കൂള്‍ സെലക്ഷന്‍ ട്രയല്‍
തിരുവനന്തപുരം വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ. അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളില്‍ 2025-2026 അധ്യയന വര്‍ഷത്തിലെ 5, പ്ലസ് വണ്‍ ക്ലാസുകളിലേക്കും 6, 7, 8, 9 എന്നീ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിനായുള്ള സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി ഒന്നിന് രാവിലെ എട്ടിന് പാലക്കാട് ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ നടക്കും. 5, 11 ക്ലാസുകളിലെ പ്രവേശനത്തിനായി താത്പര്യമുള്ള നിലവില്‍ 4, 10 ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി സര്‍ട്ടിഫിക്കറ്റ് ജനന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഗവ. വിക്ടോറിയ കോളേജ് ഗ്രൗണ്ടില്‍ രാവിലെ എട്ടിന് എത്തണം.5-ാം ക്ലാസിലേക്ക് പ്രവേശനം ഫിസിക്കല്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും, 11-ാം ക്ലാസിലേക്ക് പ്രവേശനം ജില്ലാതലത്തിലോ ദേശീയതലത്തിലോ, സംസ്ഥാന റവന്യൂ ജില്ലാ തലത്തിലോ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായവരുടെ സര്‍ട്ടിഫിക്കറ്റിന്റെയും, സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നതെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!