നന്തി ലൈബ്രറി കൂട്ടായ്മ എം. ടി. അനുസ്മരണം, പ്രശസ്ത നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന് തിക്കോടി ഉദ്ഘാടനം ചെയ്തു


നന്തി: നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ ചേര്‍ന്ന എം. ടി. അനുസ്മരണം പ്രശസ്ത നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന് തിക്കോടി ഉദ്ഘാടനം ചെയ്തു.
നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു, താലൂക്ക് ലൈബ്രറി സെക്രട്ടറി കെ. വി. രാജന്, സുനില്‍കുമാര്‍ കണ്ടോത്ത്, പി. കെ. പ്രകാശന്, പ്രബിന എന്നിവര്‍ സംസാരിച്ചു.







