കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു

കൊയിലാണ്ടി:  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന് തിയ്യതി കുറിച്ചു.  ജനു 26 ന് കൊടിയേറി, ഫിബ്രവരി 2 ന് സമാപിക്കും.

31 ന് വലിയ വിളക്കും, ഫിബ്ര 1 ന് താലപ്പൊലിയുമായിരിക്കും ആചാരവിധി പ്രകാരം ഗണപതി ക്ഷേത്രത്തിനു സമീപത്തെ വലിയ കാരണവർ സ്ഥാനത്ത്. പനായി ഷാജിപണിക്കരാണ് ജ്യോതിഷ വിധി പ്രകാരമാണ് തിയ്യതി കുറിച്ചത്, തുടർന്ന് പുനത്തത്തിൽ കാരണവർ ചാർത്ത് ഏറ്റുവാങ്ങി പുത്തലത്ത് തറവാട്ടിലെ ശിവരാമന് കൈമാറി ഉൽസവ തിയ്യതി പ്രഖ്യാപനം നടത്തി.

ക്ഷേത്ര സ്ഥാനീയരടക്കം തറവാട്ട് കാരണവർ മാർ തുടങ്ങി നിരവധി സ്ത്രീകളടക്കമുള്ള ഭക്ത ജനങ്ങൾ തിയ്യതി കുറിക്കൽ ചടങ്ങിനെത്തിയിരുന്നു.

ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, കമ്മിറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണൻ, ചെയർമാൻ ഒ. കെ. ബാലകൃഷ്ണൻ, കെ. കെ. വിനോദ്, തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!