എം.ടി – എഴുത്തിന്റെ വിസ്മയം – മന്ത്രി എ. കെ. ശശീന്ദ്രന്‍ അനുശോചിച്ചു

 

മലയാളത്തെ വിശ്വസാഹിത്യ ലോകത്ത് അടയാളപ്പെടുത്തിയ എം.ടി വാസുദേവന്‍ നായരുടെ വിയോഗം തീരാനഷ്ടമാണെന്ന് വനം -വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍. കണ്ണാടിയിലെന്ന പോലെ മലയാളി സ്വയം പ്രതിഫലിക്കുന്ന കഥാപാത്രങ്ങളായിരുന്നു എം. ടി. യുടേത്. ‘എഴുത്തിന്റെ വിസ്മയം’എഴുത്തിന്റെ വിസ്മയം’ അതായിരുന്നു എം.ടി. എം.ടിയുടെ കരസ്പര്‍ശമേറ്റതെല്ലാം മലയാളി ഏറ്റുവാങ്ങുകയായിരുന്നു.

സാഹിത്യം,സിനിമ, പത്രപ്രവര്‍ത്തനം തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കിയ എം.ടിയുടെ വിയോഗം മലയാളത്തെ അനാഥമാക്കിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും മലയാളികളുടെയാകെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!