കൊയിലാണ്ടി പെരുവട്ടൂര് – വിയ്യൂര് വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു

ബസ് റൂട്ട് പുനരാരംഭിച്ചു
കൊയിലാണ്ടി പെരുവട്ടൂര്, വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ് റൂട്ട് പുനരാരംഭിച്ചു. ഇന്ന് രാവിലെ 7 മണിയ്ക്ക് വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ അരിക്കല്‍ ഷീബയുടെ നേതൃത്വത്തില്‍ ശ്രീരാംബസ്സിന് സ്വീകരണം നല്‍കി. ലഡുവിതരണം നടത്തി.
ഡി.ഡി. സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍കുമാര്‍, നടേരിഭാസ്‌ക്കരന്‍, അഡ്വ. പി. ടി. ഉമേന്ദ്രന്‍, മഠത്തില്‍ പ്രമോദ്മാസ്റ്റര്‍, പുളിക്കൂല്‍രാജന്‍, അരീക്കല്‍ചന്ദ്രന്‍, വിനോദ് മണക്കുളങ്ങര, ജനാര്‍ദ്ദനന്‍ മാണിക്കോത്ത്, ആര്‍. ടി. ശ്രീജിത്ത്, ശരത് ശരവണ, വി. കെ. മഹേഷ്, ബാലചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ സന്നിദ്ധരായി.







