യു ഡി എഫ് പ്രതിഷേധ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം, പ്രവര്‍ത്തകര്‍ പുതിയ ബസ്റ്റാന്റ്പരിസരത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ അടപ്പിച്ചു


കോഴിക്കോട്: യു ഡി എഫ് പ്രതിഷേധ മാര്‍ച്ചിനിടയില്‍ സംഘര്‍ഷം പ്രവര്‍ത്തകര്‍ പുതിയ ബസ്റ്റാന്റ്പരിസരത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ അടപ്പിച്ചു. പോലീസുമായി ഒന്നും തള്ളും കോഴിക്കോട് എ സി പി യുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും മെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ജില്ലയിലെ വിവിധയിടങ്ങളില്‍ ബസ്സ് സര്‍വീസ് തടയുകയും ചെയ്തു.
വാഹന ഗതാഗതം പതിവു പോലെ നടക്കുന്നുണ്ടായിരുന്നു പ്രധാന കവലകളിലെല്ലാം പോലീസ് നിരീക്ഷണമുണ്ട്. കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ പതിവുപോലെ നടന്നു. എന്നാല്‍ 11 മണിയോടെയാണ് സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. നാദാപുരം കല്ലാച്ചിയിൽ ഹർത്താലിന്റെ ഭാഗമായി ബസ് തടഞ്ഞ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു.
ഒമ്പതു മണിയോടെ മുക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ തടഞ്ഞു. കോഴിക്കോട് നഗരത്തില്‍ സിറ്റി ബസ്സുകള്‍ അധികം ഓടുന്നില്ല. കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപകമായി കടകള്‍ തുറന്നിട്ടില്ല.
കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ യു ഡി എഫ് ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.








