പെന്‍ഷന്‍കാരോട് കാണിക്കുന്ന അവഗണന: പയ്യോളി സബ് ട്രഷറിക്കു മുമ്പില്‍ നോട്ടീസ് വിതരണവും ധര്‍ണയും





പയ്യോളി: കേരള സര്‍ക്കാര്‍, പെന്‍ഷന്‍ കാരോട് കാണിക്കുന്ന അവഗണനക്കെതിരെ പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥനത്ത് നടത്തുന്ന പ്രതിഷേധ വാരാചരണത്തിന്റെ ഭാഗമായി പയ്യോളി സബ് ട്രഷറിക്കു മുമ്പില്‍ നോട്ടീസ് വിതരണവും ധര്‍ണയും നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് പി. ഗോപാലന്‍ മാസ്റ്റര്‍ അധ്യക്ഷനായ ധര്‍ണ ജില്ലാ സെക്രട്ടരി കെ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് സി ബാലകൃഷ്ണന്‍, കെ സുകുമാരന്‍, വി.രാജ ഗോപാല്‍, വി.എം വിജയ കുമാര്‍, അരവിന്ദാക്ഷന്‍ ചേമഞ്ചേരി എന്നിവര്‍ ആശംസ നേര്‍ന്നു.
കെ സഹദേവന്‍ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടരി പി.പി. ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു. പ്രതിഷേധ പരിപാടികള്‍ക്ക് അജിത് വാകമോളി, ടി.ഭാസ്‌കരന്‍, സോമന്‍ സുമലത, ഉഷാനന്ദിനി ജി.എന്‍ നേതൃത്വം നല്‍കി. മെഡിസെപ്പ് അപാകത പരിഹരിക്കുക, 19% ഡി.എ കുടിശ്ശിക അനുവദിക്കുക, 12-ാം ശമ്പള – പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടനെ ആരംഭിക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം അധികൃതര്‍ക്കു നല്‍കി.














