വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകള്‍കളിലേക്ക് അപേക്ഷിക്കാം


കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡവലപ്‌മെന്റ് സെന്റര്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്ങ്, ഡാറ്റാ എന്‍ട്രി, ഗ്രാഫിക് ഡിസൈനിങ്ങ്, ഡിസിഎ എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടാം.
ഫോണ്‍ : 8891370026, 0495 2370026

എഞ്ചിനീയറിംഗ് കോളേജിൽ സ്പോട്ട് അഡ്മിഷൻ
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ സ്ട്രക്ച്ചറല്‍ എഞ്ചിനീയറിംഗ്, സിഗ്നല്‍ പ്രോസസ്സിംഗ്, എനര്‍ജി സിസ്റ്റംസ് അനാലിസിസ് ആന്റ് ഡിസൈന്‍, കമ്പ്യൂട്ടര്‍ എയ്ഡഡ് പ്രോസസ് ഡിസൈന്‍ എന്നീ എം.ടെക് കോഴ്‌സുകളിലെ ഒഴിവുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 27 ന് നടത്തും. വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേ ദിവസം രാവിലെ 11 മണിക്കകം കോളേജില്‍ നേരിട്ട് എത്തണം. വിവരങ്ങള്‍ക്ക് www.geckkd.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
