സംവിധായകൻ അമൽനീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോ​ഗയ്ൻവില്ലയുടെ പോസ്റ്റർ പുറത്തുവിട്ടു

സംവിധായകൻ അമൽനീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ബോ​ഗയ്ൻവില്ലയുടെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ക്യാരക്ടർ പോസ്റ്ററുകളും നേരത്തെ പുറത്തുവിട്ടിരുന്നു. അമൽ നീരദിന്റെ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

ഏറെനാളുകൾക്ക് ശേഷം ജ്യോതിർമയി സ്‌ക്രീനിൽ എത്തുന്നുവെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. കൂടാതെ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ബോ​ഗയ്ൻവില്ലയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. ടേക്ക് ഓഫ് ആണ് ചാക്കോച്ചനും ഫഹദും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം.

ഭീഷ്മപർവ്വമായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത അവസാന ചിത്രം. വരത്തൻ എന്ന ചിത്രത്തിന് ശേഷം അമൽ നീരദും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്. അതേസമയം ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമൽ നീരദും ഒരു സിനിമയിൽ ഒന്നിക്കുന്നത്. വൈകാതെ ഒരു സ്റ്റൈലിഷ് മാസ് ആക്ഷൻ ചിത്രം കാണാൻ സാധിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീസറും ഉടൻ റിലീസ് ചെയ്യുമെന്നാണ് സൂചന.

അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദിനൊപ്പം ലജോ ജോസും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സുശിൻ ശ്യാം ആണ് സം​ഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!