മെഗാ തൊഴിൽമേള; രജിസ്ട്രേഷൻ വെബ്സൈറ്റ് എംഎൽഎ ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: ജെസിഐ കൊയിലാണ്ടിയുടെയും KAS College ന്റെയും സംയുക്താഭിമുഖ്യത്തിൽ 2024 സെപ്റ്റംബർ 7 ശനിയാഴ്ച കൊയിലാണ്ടി ആർട്സ്&സയൻസ് കോളേജിൽ വെച്ച് മെഗാ തൊഴിൽ മേള നടത്തുന്നു. തൊഴിൽദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും തീർത്തും സൗജന്യമായി രജിസ്ട്രേഷൻ ചെയ്യുന്നതിന് ആരംഭിച്ച വെബ്സൈറ്റ് എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
35ൽ പരം കമ്പനി പ്രതിനിധികൾ നേരിട്ട് എത്തി ഇൻറർവ്യൂ നടത്തുന്നതുവഴി 650ൽ പരം ഉദ്യോഗാർത്ഥികൾക്ക് ജോലിക്ക് അവസരം ലഭിക്കും. പുതുമുഖങ്ങൾക്കും പരിചയസമ്പന്നർക്കും അപേക്ഷിക്കാം. സാങ്കേതികവും സാങ്കേതികമല്ലാത്തതുമായ അവസരം ലഭിക്കും. എസ്എസ്എൽസി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ ലഭ്യമാണ് എന്നും സംഘാടക സമിതി അറിയിച്ചു.
ജെസിഐ കൊയിലാണ്ടി പ്രസിഡണ്ടും KAS കോളേജ് മാനേജർ അശ്വിൻ മനോജ്, പ്രോഗ്രാം ഡയറക്ടർ ഡോ.നിവേദ് ,ജെസിഐ വൈസ് പ്രസിഡണ്ട്മാരായ ഉജ്ജൽ, രജീഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു.
രജിസ്ട്രേഷൻ ലിങ്ക്: https://jobfair.plus/koyilandy/
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8075031668, 8075641327, 9895726850.














