കരിങ്കല്‍ ഖനനം മൂലം വന്‍ ഗര്‍ത്തം രൂപപ്പെട്ട കീഴരിയൂരിലെ ക്വാറിയുടെ ലൈസന്‍സ് പിന്‍വലിക്കുന്നു



കൊയിലാണ്ടി: കരിങ്കല്‍ ഖനനം മൂലം വന്‍ ഗര്‍ത്തം രൂപപ്പെട്ട കോഴിക്കോട് കീഴരിയൂരിലെ ക്വാറിയുടെ ലൈസന്‍സ് പിന്‍വലിക്കുന്നു. ജനകീയ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ പഞ്ചായത്ത് ഭരണസമിതി ഇത് സംബന്ധിച്ച തീരുമാനമെടുത്തു. ആഗസ്റ്റ് 15 മുതല്‍ പ്രദേശത്ത് സി.പി.ഐ എം നേതൃത്വത്തില്‍ റിലേ നിരാഹാര സമരം നടന്നുവരികയാണ്
കീഴരിയൂര്‍ – തുറയൂര്‍ വില്ലേജുകളിലായി 68 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്നതാണ് തങ്കമല ക്വാറി, ഇവിടെ നിയമ വ്യവസ്ഥകള്‍ ലംഘിച്ചു ക്വാറി ഉടമകള്‍ നടത്തുന്ന കരിങ്കല്‍ ഖനനം അവസാനിപ്പിക്കണമെ്ന്നാവശ്യപ്പെട്ടാണ് സിപിഎം റിലേ നിരാഹാര സമരം നടത്തിവരികയാണ്. ജനവാസ കേന്ദ്രത്തിന് തൊട്ട് മുകള്‍ ഭാഗത്തായി വലിയ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. പ്രദേശം ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മലിനജലം തങ്കമലയുടെ താഴ്വാരത്തിലൂടെയുള്ള കുറ്റ്യാടി ഇറിഗേഷന്‍ കനാലിലേക്ക് ഒഴുക്കി വിടുന്നതിനാല്‍ കിലോ മീറ്ററോളം വിസ്തൃതിയില്‍ കുടിവെള്ളം മലിനമാവുന്നതായി സമരസമിതി ഉന്നയിക്കുന്നു.
വീടുകളുടെ സുരക്ഷിതത്വത്തിനായി ക്വാറി ഉടമകള്‍ സ്വീകരിക്കേണ്ട മാനദണ്ഡം പാലിച്ചിട്ടില്ലെന്നും, കേരള മൈനര്‍ മിനറല്‍ കണ്സഷന് റൂള്‍ 2015 ല്‍ പറഞ്ഞ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നും എന്‍വയോണ്‍മെന്റല്‍ ക്ലിയറിന്സില് പറഞ്ഞ സ്ഥലത്തിന്റെ അതിര്‍ത്തിയില്‍ മലയുടെ ചരിവില്‍ ജനവാസമേഖലയ്ക്ക് തൊട്ടുമുകളിലായി ഖനനം നടത്തി വന്‍ ഗര്‍ത്തം രൂപപ്പെടുത്തിയ നിലയിലാണ്.
പരിസ്ഥിതി ആഘാതത്തില്‍ ഭീതിയിലാവുന്ന ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശവാസികളുടെ ആശങ്കയകറ്റാന്‍ ക്വാറിയുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ഭരണസമിതി തീരുമാനം കൈക്കൊണ്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. നിര്‍മ്മല പറഞ്ഞു.
ഖനനാനുമതി റദ്ദ് ചെയ്യുന്നതോടെ പ്രദേശവാസികള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി, വയനാട് ദൂരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമീപവാസികള്‍ ആശങ്കയിലായിരുന്നു.














