ഖാര്‍ഗെയും സ്റ്റാലിനും ചര്‍ച്ച നടത്തി; കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെ
ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് വിവിധ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള ശ്രമങ്ങള്‍.
ഇതിന് മുന്നോടിയായി തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിനുമായി ഖാര്‍ഗെ ഫോണില്‍ ബന്ധപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലേക്ക് വരാന്‍ ഖാര്‍ഗെ സ്റ്റാലിനെ ക്ഷണിച്ചു. തമിഴ്നാട്ടിലും ദേശീയ തലത്തിലും കോൺഗ്രസിന്റെ പ്രധാന സഖ്യകക്ഷിയായ ഡിഎംകെ പ്രതിപക്ഷ യോഗത്തിനുള്ള കോൺഗ്രസിന്റെ പദ്ധതിക്ക് പിന്തുണ നൽകി.
രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയാണ് പ്രതിപക്ഷ ഐക്യത്തിന്റെ ഏറ്റവും പുതിയ സൂചനകൾ പുറത്തുവന്നത്. രാഹുലിനെ അയോഗ്യനാക്കിയതിനെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചിരുന്നു.


