ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: ഭക്തജനങ്ങൾക്ക് ആത്മശാന്തിയും,ക്ഷേമൈശ്വര്യവും പ്രധാനം ചെയ്ത്‌ ഉപ്പാലക്കണ്ടി ഭദ്രകാളി ക്ഷേത്ര താലപ്പൊലി മഹോത്സവം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ദഹരാനന്ദനാഥിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. സർവ്വൈശ്വര്യപൂജയും, തറവാട്ടിൽ നിന്നും തിരുവായുധം എഴുന്നള്ളിപ്പും ഭക്തിയുടെ നിറവിൽ ക്ഷേത്രത്തിനെത്തി.

മാര്‍ച്ച് 24 ന് വൈകീട്ട് പൂത്താലപ്പൊലി രാത്രി 7 മണിക്ക് നിഷാറാണി ടീച്ചറുടെ പ്രഭാഷണം,  രാത്രി 8 മണിക്ക് സ്കോളർഷിപ്പ് വിതരണവും ആദരിക്കൽ ചടങ്ങും

മാര്‍ച്ച് 25 ന് രാത്രി 8 മണി  വീരനാട്യം ഫ്യൂഷൻ തിരുവാതിര, രാത്രി 9 മണിനാമജപ ലഹരി, 26 ന് വലിയ വിളക്ക്, രാത്രി 8 മണി അതുൽ മാരാർ, അർജുൻ. എസ് മാരാർ ഡബിൾ തായമ്പക, രാത്രി 9 ന് അഞ്ജു ജോസഫ് നയിക്കുന്ന മെഗാ ഗാനമേള, പുലർച്ചെ നാന്തകം എഴുന്നള്ളിപ്പ്, 27 ന് താലപ്പൊലി, 6.45 ന് നാന്തകം എഴുന്നള്ളിപ്പ്, 12 മണി ഗുരുതി തർപ്പണത്തോടെ ഉൽസവം സമാപിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!