യുവാവിന്റെ ദുരൂഹ മരണം കൊയിലാണ്ടിയില്‍ എക്സൈസ് ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ സ്റ്റേഡിയം കേന്ദ്രീകരിച്ച് വ്യാപക പരിശോധന



കൊയിലാണ്ടി: യുവാവിന്റെ ദുരൂഹ മരണം കൊയിലാണ്ടി ജില്ലാ സ്പോര്‍ട് കൗണ്‍സില്‍ സ്റ്റേഡിയത്തിലും, പോസ്റ്റാഫീസിനു സമീപത്തെ വഴിയോര വിശ്രമകേന്ദ്രത്തിനുസമീപവും, കുറുവങ്ങാട് വരകുന്നിലുമാണ് റെയ്ഡ് നടത്തിയത്.
സ്റ്റേഡിയത്തില്‍ കുറുവങ്ങാട് സ്വദേശി അമല്‍ സൂര്യയുടെ മരണം അസി. എക്‌സൈസ് കമ്മീഷണര്‍ കെ എസ് സുരേഷ് ന്റെ മേല്‍നോട്ടത്തില്‍ പരിശോധനയും അമല്‍ സൂര്യയോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും എക്‌സൈസ് സംഘം ചോദ്യം ചെയ്തു.
തലശ്ശേരിയില്‍ നിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്നുള്ള വിവരം ഇതിനു പിന്നിലെ റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ് സംഘം പറഞ്ഞു.
ഓണ്‍ലൈനിലുടെ മാരകരോഗങ്ങള്‍ക്കുപയോഗിക്കുന്ന ഗുളികകള്‍ വ്യാജ അഡ്രസ്സില്‍ വരുത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഗുളിക ഓണ്‍ലൈനില്‍ എത്തിയിരുന്നതായും പറയുന്നു. തലശ്ശേരിയില്‍ നിന്നും ഇവര്‍ വാങ്ങുന്ന ലഹരി വസ്തുക്കള്‍ രാത്രികാലങ്ങളില്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പാക്കറ്റ് ചെയ്യുന്നത്. അതിരാവിലെയും, രാത്രിയുമാണ് ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ ലഭിക്കുന്നത്.
ഒരു ഗ്രാമിന് ഏഴായിരത്തോളം രൂപ ചിലവഴിച്ചാണ് ഇവര്‍ വാങ്ങിക്കുന്നതെന്നാണ് വിവരം ലഭിച്ചത്. സ്റ്റേഡിയത്തിലെ പൊളിഞ്ഞു കിടക്കുന്ന ഗേറ്റുകള്‍ പുന:സ്ഥാപിക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടാവശ്യപ്പെടുമെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. കൊയിലാണ്ടി ബസ് സ്റ്റാന്റ്, റെയില്‍വെ സ്റ്റേഷന്‍ പരിസരം തുടങ്ങിയ കേന്ദ്രങ്ങളില്‍ സി.സി.ടി.വി .സ്ഥാപിക്കാന്‍ നഗരസഭയോടാവശ്യപ്പെടും. മയക്കുമരുന്നിനടിമകളായവരെ അതില്‍ നിന്നും മോചിപ്പിക്കാന്‍ പുനരധിവാസ കേന്ദ്രങ്ങളില്‍ എത്തിക്കാനും പദ്ധതിയുണ്ടെന്ന്
കോഴിക്കോട് ആന്റി നാര്‍കോട്ടിക് സ്‌പെഷല്‍സ് ക്വാഡ് എക്‌സെസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. കെ. ഗിരീഷ് കുമാര്‍, കൊയിലാലാണ്ടി റെയ്ഞ്ച് പേരാമ്പ്ര എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ. കെ. ജനാര്‍ദനന്‍, കൊയിലാണ്ടി അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. പി. ദീപേഷ്, തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വന്‍ എക്‌സൈസ് സംഘമാണ് കൊയിലാണ്ടിയില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.







