എം സി എം സി – മീഡിയ സെല്‍ പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട്:  ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നല്‍കുന്ന പരസ്യങ്ങളുടെ പ്രീ-സര്‍ട്ടിഫിക്കേഷനു വേണ്ടിയുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) സെല്ലും മാധ്യമ നിരീക്ഷണത്തിനായുള്ള മീഡിയ സെല്ലും ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി.

കലക്ടറേറ്റ് ഒന്നാം നിലയിലെ സി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സെല്ലുകളുടെ ഉദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു.

സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, വടകര മണ്ഡലം വരണാധികാരി കൂടിയായ എഡിഎം കെ അജീഷ്, ഡെപ്യൂട്ടി കളക്ടർ (തെരഞ്ഞെടുപ്പ്) ഡോ ശീതൾ ജി മോഹൻ, എല്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്‍, ഐടി മിഷന്‍ ഡിപിഎം എന്‍ എസ് അജിഷ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ ടി ശേഖർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അമിയ എം തുടങ്ങിയവര്‍ പങ്കെടുത്തു.

ദിനപ്പത്രങ്ങള്‍, ടിവി, റേഡിയോ, സോഷ്യല്‍ മീഡിയ, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളുടെ പ്രീ സര്‍ട്ടിഫിക്കേഷന്‍, മാധ്യമങ്ങളില്‍ വരുന്ന പെരുമാറ്റച്ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, പെയ്ഡ് ന്യൂസ് തുടങ്ങിയവയുടെ നിരീക്ഷണം എന്നിവയാണ് എംസിഎംസി, മീഡിയ സെല്ലിന്റെ ചുമതല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!