പൊതു വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കോഴിക്കോട് വിദ്യാരംഗം അവാർഡ് പേരാമ്പ്ര ഉപജില്ലക്ക് വി.എം. അഷറഫ് മികച്ച കോഡിനേറ്റർ



കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറ്റ് കോഴിക്കോടി ൻ്റെ വിദ്യാരംഗം പ്രഥമ പുരസ്കാരം പേരാമ്പ്ര ഉപജില്ലക്ക്. ജില്ലയിലെ മികച്ച വിദ്യാരംഗം കോഡിനേറ്റർ അവാർഡ് പേരാമ്പ്ര ഉപജില്ലാ കോഡിനേറ്റർ വി. എം. അഷറഫിനെ
തിരഞ്ഞെടുത്തു.
പതിനേഴ് ഉപജില്ലയിൽ നിന്നും ജനുവരി 31 വരെ ഉപജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് നൽകുകയും ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ, ഡയറ്റ് പ്രിൻസിപ്പാൾ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് തീരുമാനിച്ചത്. മികച്ച റിപ്പോർട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് (ഡി.ജി.ഇ) കൈമാറും. വായന പോഷണ പരിപാടികൾ, വായന സദസ്സ്, അറിവരങ്ങ് അക്ഷര യാത്ര, ലൈബ്രറി പ്രവർത്തനം പുസ്തക പയറ്റ് സാംസ്കാരിക യാത്ര, സർഗോത്സവം, (എൽ.പി.വിഭാഗം) സെമിനാറുകൾ തുടങ്ങിയ തനത് പരിപാടികൾ ഉപജില്ല തലത്തത്തിൽ നടത്തുകയും, വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകി സംഘടിപ്പിച്ചു.
സ്കൂൾ തലത്തിൽ ഓരോ മാസവും നടത്തേണ്ട പരിപാടികളെ കുറിച്ചുള്ള പ്രവർത്തന കലണ്ടർ തയ്യാറാക്കി നൽകി. സ്കൂൾ തലത്തിൽ നടത്തിയ പ്രവർത്തന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്കൂളുകൾക്ക് സമ്മാനം നൽകിയിരുന്നു.
ഉപജില്ലയിൽ കുട്ടികളുടെ വായന ശീലം വർധിപ്പിക്കാനും
സാഹിത്യാഭിരുചി വളർത്തിയെടുക്കുന്നതിനും വേണ്ടി മാതൃകാ പ്രവർത്തനനം നടത്തിയതിനുള്ള അംഗീകാരമാണ് ഉപജില്ലക്കും കോഡിനേറ്റർ വി.എം.അഷറഫ് മാസ്റ്റർക്കും ലഭിച്ചത്. നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ മലയാളം അധ്യാപകനായ വി.എം. അഷറഫിന് ഇത് രണ്ടാം തവണയാണ് മികച്ച കോഡിനേറ്റർ അവാർഡ് ലഭിക്കുന്നത്.







