ഡി. വൈ. എഫ്. ഐ നിർമ്മിച്ച അമൽ കൃഷ്ണ സ്മാരക ബസ്റ്റോപ്പ് മുൻ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ : മേപ്പയ്യൂർ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം ഡി. വൈ. എഫ്. ഐ നിർമ്മിച്ച അമൽ കൃഷ്ണ സ്മാരക ബസ്റ്റോപ്പ് മുൻ സംസ്ഥാന ട്രഷറർ എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു.

ഡി. വൈ. എഫ്. ഐ മേപ്പയ്യൂർ നോർത്ത് മേഖലാ സെക്രട്ടറി അരുൺ. ജി. ദേവ് അധ്യക്ഷതവഹിച്ചു.
അമൽ കൃഷ്ണയുടെ പിതാവ് ആർ. എം. ബാബുവിൻ്റെ സാന്നിദ്ധ്യത്തിൽ സി. പി. എം മേപ്പയ്യർ നോർത്ത് ലോക്കൽ സെക്രട്ടറി പി. പി. രാധാകൃഷ്ണൻ, കെ. കെ. വിജിത്ത് , അമൽ ആസാദ്,  വി. പി. രമ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അമൽജിത്ത്, അനൂജ, പി. എം. അഭിനവ്, സ്കൂൾ ജനാധിപത്യ വേദി ചെയർമാൻ ധീരജ് എന്നിവർ സംസാരിച്ചു. കെ. കെ. ഷിജു സ്വാഗതവും പി. എം. വിനോദൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!