ജനാധിപത്യ ഇന്ത്യ ഉയര്‍ത്തെഴുന്നേല്ക്കും; അഡ്വ.കെ. പ്രവീണ്‍ കുമാര്‍



കൊയിലാണ്ടി: ഈ പൊതു തെരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഇന്ത്യ ഉയര്‍ത്തെഴുന്നേല്ക്കുമെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ പറഞ്ഞു. പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും, സഹകാരിയുമായിരുന്ന യു. രാജീവന്‍ മാസ്റ്ററുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രാജീവന്‍ മാസ്റ്റര്‍ സാംസ്‌കാരിക വേദി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ പ്രഭാഷണം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.
സാംസ്‌കാരിക വേദി ചെയര്‍മാന്‍ വി.വി. സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി. ടി. ഇസ്മായില്‍, പി. രത്‌നവല്ലി, മഠത്തില്‍ നാണു മാസ്റ്റര്‍, അഡ്വ. കെ. വിജയന്‍, നടേരി ഭാസ്‌കരന്‍, മനോങ് പയറ്റുവളപ്പില്‍, രജീഷ് വെങ്ങളത്തുകണ്ടി, എന്‍. ദാസന്‍, ഒ. കെ. വിജയന്‍ എന്നിവര്‍ സംസാരിച്ചു.








