ലഹരി മാഫിയയെ നിലയ്ക്ക് നിര്‍ത്തണം; മുരളീധരന്‍ തോറോത്ത്
കൊയിലാണ്ടി: കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന ലഹരി മാഫിയയെ നിലയ്ക്കു നിര്‍ത്തിയിട്ടില്ലെങ്കില്‍ സമൂഹത്തിന് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ലഹരി മാഫിയകള്‍ക്ക് നല്‍കുന്ന പിന്തുണ സമൂഹത്തോട് ചെയ്യുന്ന ദ്രോഹമാണെന്നും കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മുരളീധരന്‍ തോറോത്ത് പറഞ്ഞു.
ലഹരി മാഫിയയുടെ മറവില്‍ തഴച്ചു വളരുന്ന കൊട്ടേഷന്‍ സംഘങ്ങള്‍ നടത്തുന്ന അക്രമങ്ങള്‍ കൊയിലാണ്ടിയുടെ സമാധാന ജീവിതത്തിന് തടസ്സം ആകുന്നു ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പോലീസ് എക്‌സൈസ് വിഭാഗങ്ങളും പുലര്‍ത്തുന്ന നിസ്സംഗത അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പോലീസ് എക്‌സൈസ് വിഭാഗങ്ങള്‍ പുലര്‍ത്തുന്ന നിസ്സംഗതക്കെതിരെ ശക്തമായ സമരപരിപാടികള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും മുരളീധരന്‍ പറഞ്ഞു.