ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് നിലവിലും മതേതര ചേരികള്‍ യു ഡി എഫിനെ പിന്തുണക്കണം ; മുല്ലപ്പള്ളി രാമചന്ദ്രന്



കൊയിലാണ്ടി : ലോകസഭ തിരഞ്ഞെടുപ്പില്‍ മതേതര ചേരികള്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനര്ത്ഥികള്ക്ക് വോട്ടുചെയ്യണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
മഠത്തില്‍ അബദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. മഠത്തില്‍ നാണു മാസ്റ്റര്‍, പി. രത്നവല്ലി, സി. വി. ബാലകൃഷ്ണന്, വി. പി. ഭാസ്കരന്, മുരളി തോറോത്ത്, വി. പി. ഇബ്രാഹിം കുട്ടി, കെ. ടി. വിനോദന്‍, സന്തോഷ് തിക്കോടി, അഡ്വ. കെ. വിജയന്, പി. ബാലകൃഷണന്, വി. ടി. സുരേന്ദ്രന്, റഷിദ് പുളിയഞ്ചേരി, കെ. പി. വിനോദ് കുമാര്‍, അന്‍വര്‍ ഇയ്യംഞ്ചേരി എന്നിവര്‍ സംസരിച്ചു.








