പേരാമ്പ്ര വാളൂരിലെ അനു കൊലക്കേസ്; മുജീബ് റഹ്‌മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പേരാമ്പ്ര: പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്‌മാനെ കോടതി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാലുദിവസത്തെ കസ്റ്റഡി അനുവദിച്ചു. കൊലപാതകം നടന്ന വാളൂരിലെ അല്ലിയോറ താഴെയിലെ തോട്ടിലും ബൈക്ക് മോഷ്ടിച്ച കണ്ണൂര്‍ മട്ടന്നൂരിലും സ്വര്‍ണം വിറ്റ കൊണ്ടോട്ടിയിലും മുജീബുമായി തെളിവെടുപ്പുനടത്തും. പ്രതി കവര്‍ച്ചചെയ്ത് സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്നും

കസ്റ്റഡി അപേക്ഷയില്‍ പൊലീസ് അറിയിച്ചു. പ്രതിയെ മുഖംമുടി ധരിച്ചാണ് കോടതിയില്‍ ഹാജരാക്കിയത്. മുഖം മുടിമാറ്റാന്‍ കോടതി ആവശ്യപ്പെട്ടു. പ്രതിക്ക് നിയമസഹായം നല്‍കാന്‍ കോടതി അഭിഭാഷകനെയും ചുമതലപ്പെടുത്തി.

പേരാമ്പ്ര ഡിവൈഎസ്പി കെ. എം. ബിജുവിന്റെയും പൊലീസ് ഇന്‍സ്പക്ടര്‍ എം.എ സന്തോഷിന്റെയും നേതൃത്വത്തില്‍ മുജ്ബ് റഹ്‌മാനെ സ്റ്റേഷനില്‍ ചേദ്യം ചെയ്ത് വരികയാണ്, തുടര്‍ന്ന് തെളിവെടുപ്പുകള്‍ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!