രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി; കേരളത്തിൽ ഏപ്രിൽ 26ന് വോട്ടെടുപ്പ്, വോട്ടെണ്ണൽ ജൂൺ 4ന്
രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ഒന്നാം ഘട്ടം ഏപ്രില്‍ 19ന് ആരംഭിക്കും. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 26 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ഏപ്രില്‍ 19ന് നടക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 26. രണ്ടാം ഘട്ടത്തിലാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. മെയ് 7ന് മൂന്നാം ഘട്ടം നടക്കും. എല്ലാ ഘട്ടവും പൂര്‍ത്തിയാക്കിയതിന് ശേഷം ജൂണ്‍ 4ന് വോട്ടെണ്ണല്‍ നടക്കും.
നിയമസഭാ തെരഞ്ഞെടുപ്പുകളും കമ്മീഷന്‍ പ്രഖ്യാപിച്ചു. ആന്ധ്രയില്‍ മെയ് 13നാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയില്‍ മെയ് 13ന് തെരഞ്ഞെടുപ്പു നടക്കും. സിക്കിമില്‍ ഏപ്രില്‍ 19നും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ 4നാണ് വോട്ടെണ്ണല്‍.