ജനങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണ് ബി ജെ പി നടത്തുന്നത് കെ കെ രമ എം എല്‍ എ
ജനങ്ങളില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ നടത്തുന്ന പ്രചരണമാണ് ബി ജെ പി നടത്തുന്നത് കെ. കെ. രമ എം എല്‍ എ സി.ഐ എ നിയമം കൊണ്ടു വന്ന് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ബി ജെ പി ശ്രമങ്ങൾ തിരിച്ചറിയണം.
കോൺഗ്രസ്സ് നേതാക്കൾ ബി ജെ പി പോകുമ്പോൾ സന്തോഷിക്കുന്നത് സി.പി. എം മാത്രമാണ്. കോൺഗ്രസ്സ് മുക്ത ഭാരതം സ്വപ്ന കാണുന്ന ബി. ജെ. പി. യും കോൺഗ്രസ്സ് മുക്ത കേരളം സ്വപ്ന കാണുന്ന സി. പി. എം. നും ഒരേ മനസ്സാണ്. യു. ഡി. എഫ്. കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
നിയോജക മണ്ഡലം ചെയർമാൻ മഠത്തില്‍ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് അഡ്വ കെ. പ്രവീൺ കുമാർ, ടി. ടി. ഇസ്മയിൽ, പാറക്കൽ അബ്ദുള്ള, കെ. ബാലനാരായണൻ, അഡ്വ. ഐ മൂസ്സ, അഹമ്മദ് പുനക്കൽ, മഠത്തില്‍ നാണു മാസ്റ്റർ, പി. രത്നവല്ലി, വി. പി. ഭാസ്കരൻ, സന്തോഷ് തിക്കോടി, വി. പി. ഇബ്രാഹിം കുട്ടി, റഷീദ് പുളിയഞ്ചേരി, കെ. കരുണൻ, മുരളി തോറോത്ത്, കെ. ടി. വിനോദൻ എന്നിവര്‍ സംസാരിച്ചു.