മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തിലെ ആദ്യ മിനി സ്റ്റേഡിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ടി. പി. രാമകൃഷ്ണന്‍ എം എല്‍ എ നിര്‍വഹിച്ചു



മേപ്പയ്യൂര്‍: വിളയാട്ടുരിലെ പുതിയേടത്ത് കുന്നിലാണ് പൊതു കളിസ്ഥലം നിര്‍മ്മിക്കുന്നത്. ദേശീയ തലത്തില്‍ വരെ പ്രാതിനിത്യമുള്ള കായിക പെരുമയുടെ തുടര്‍ച്ചക്ക് കളിസ്ഥല ഉപകരിക്കും. ഓരോ വാര്‍ഡിലും പ്രാദേശിക താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കളിസ്ഥലം ഒരുക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. ടി. രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. പി. ശോഭ, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി. സുനില്‍, വി. പി. രമ, ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, മെമ്പര്‍ വി. പി. ബിജു, സെക്രട്ടരി കെ. പി. അനില്‍കുമാര്‍, മുന്‍ ബ്ലോക്ക് പ്രസിഡണ്ട് കെ. കുഞ്ഞിരാമന്‍, ടി. കെ. ചന്ദ്രബാബു, കുനിയത്ത് നാരായണന്‍ കിടാവ്, സുനില്‍ ഓടയില്‍, എം. കെ. രാമചന്ദ്രന്‍, മേലാട്ട് നാരായണന്‍, ശിവദാസ് ശിവപുരി, ടി. കെ. വിജിത്ത് എന്നിവര്‍ സംസാരിച്ചു.









