മേഖല എസ്. കെ. എസ്. എസ്. എഫ് യാത്രക്കാര്‍ക്ക് ഇഫ്താര്‍ ടെന്റ് കൊയിലാണ്ടിയില്‍ ആരംഭിച്ചു
കൊയിലാണ്ടി : മേഖല എസ്. കെ. എസ്. എസ്. എഫ് യാത്രക്കാര്‍ക്ക് ഇഫ്താര്‍ ടെന്റ് കൊയിലാണ്ടിയില്‍ ആരംഭിച്ചു. എസ്. വൈ. എസ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അന്‍സാര്‍ കൊല്ലം മേഖലാ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഷംസീര്‍ പാലക്കുളത്തിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ വര്‍ക്കിങ് സെക്രട്ടറി അനസ് മാടാക്കര, മേഖല സെക്രട്ടറി ഫായിസ് മാടാക്കര, നജീബ് മാക്കൂടം, ഇല്യാസ് കവലാട്, ബിലാല്‍ നന്തി, ഹാരിസ് വലിയമങ്ങാട്, റാഷിദ് നമ്പ്രത്ത്കര എന്നിവര്‍ സംബന്ധിച്ചു.
റമദാനില്‍ 30 ദിവസവും ടന്റ് പ്രവര്‍ത്തിക്കും. ഇത് രണ്ടാം വര്‍ഷമാണ് പുതിയ ബസ്റ്റാന്റില്‍ എത്തുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നോമ്പ് തുറ സൗകര്യം എസ്.കെ.എസ്.എസ്.എഫ് ഏര്‍പ്പെടുത്തുന്നത്.