കൊയിലാണ്ടി റെയില്‍വേ സബ് ഡിവിഷന്‍ എന്‍ജിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു



കൊയിലാണ്ടി: മൂടാടി നന്തിയില്‍ റെയില്‍വേ അടിപ്പാത നിര്‍മ്മിക്കുക, യാത്രാ സൗകര്യം നിഷേധിച്ച് വേലി കെട്ടുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ കമ്മിറ്റി കൊയിലാണ്ടി റെയില്‍വേ സബ് ഡിവിഷന്‍ എന്‍ജിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.
മൂടടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കുരളി കുഞ്ഞമ്മത്, പി. കെ. പ്രകാശന്‍, റഫീഖ് ഇയ്യത്ത് കുനി, സിറാജ് മുത്തായം, എം രാമചന്ദ്രന്‍, റസല്‍ നന്തി, ജനപ്രതിധികളായ എം. കെ. മോഹനന്‍, സുഹ്‌റ ഖാദര്‍, എ. വി. ഹുസ്‌ന, റഫീഖ് പുത്തലത്ത് എന്നിവര്‍ സംസാരിച്ചു.









