ചെറുവണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ഏകദിന ക്യാമ്പ് ശ്രീജിഷ് ചെമ്മരന്‍ ഉദ്ഘാടനം ചെയ്തു



ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ ഏകദിന ക്യാമ്പ് ശ്രീജിഷ് ചെമ്മരന്‍ ഉദ്ഘാടനം ചെയ്തു. സി എസ് സജിന അധ്യക്ഷത വഹിച്ചു. എന്‍. ശ്രീലേഷ് മാസ്റ്റര്‍, എം. വി. മുനീര്‍, സത്യന്‍ മുദ്ര, എം. രാജീവന്‍ മാനേജര്‍, കെ. പി. ബിജീഷ്, ലിജു മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
ക്യമ്പിന് ചക്കപ്പുഴുക്കും കഞ്ഞിയും ചോറിന് ചക്കക്കുരു മാങ്ങയും വെള്ളരിക്കയും കറിവെച്ചും കുട്ടികള്‍ക്ക് വിളമ്പി. നാടക കളരി സത്യന്‍ മുദ്രയും, പേപ്പര്‍ ക്രാഫ്റ്റ് ബിജു ഗോപാലകൃഷ്ണന്‍ മാസ്റ്ററും ചിത്രരചന ക്ലാസ് ലതേഷ് മാസ്റ്ററും നാടന്‍ കളികള്‍ ശ്രീജിത്ത് കാഞ്ഞിലശേരിയും, റോഡ് സേഫ്റ്റിയുടെ ഭാഗമായി ട്രാഫിക് ബോധവല്‍ക്കരണ ഫ്‌ലാഷ് മോബും ലഹരി വിരുദ്ധ ഫ്‌ലാഷ്‌മോബും റാലിയും ചെറുവണ്ണൂര്‍ ടൗണില്‍ നടത്തി പരിപാടിയില്‍ എം വി ഐ സുരേഷ് ഉദ്ഘടനം ചെയ്തു. ലിജു മാസ്റ്റര്‍ നേതൃത്വത്തില്‍ ഏറോബിക് ഡാന്‍സ് കുട്ടികള്‍ക്ക് വേണ്ടി നടത്തി. ശേഷം അജീഷ് മുചുകുന്ന് നയിച്ച നാടന്‍പാട്ടും ക്യാമ്പ് ഫയറും നടത്തി. ക്യാമ്പ് ഫയര്‍ വെച്ച് സംസ്ഥാനത്തെ മികച്ച അംഗന്‍വാടി ഹെല്‍പ്പര്‍ ആയി തെരഞ്ഞെടുത്ത തങ്കത്തിനെ ആദരിച്ചു.







