നടുവത്തൂര്‍ സൗത്ത് എല്‍ പി സ്‌കൂള്‍ വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി



കൊയിലാണ്ടി: നടുവത്തൂര്‍ സൗത്ത് എല്‍. പി. സ്‌കൂള്‍ വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി വിളംബരം അറിയിച്ചു കൊണ്ട് വര്‍ണാഭമായ ഘോഷയാത്ര നടത്തി. താള മേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയില്‍ നിരവധി രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന ഘോഷയാത്ര ഗ്രാമ പ്രദക്ഷിണം നടത്തി സ്‌കൂളില്‍ സമാപിച്ചു.
പി. ടി. എ. ഭാരവാഹികള്‍, അധ്യാപകര്‍, പൂര്‍വ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാര്‍ഷികാഘോഷം മാര്‍ച്ച് 11 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് വി. കെ. സുരേഷ്ബാബു കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും.










