കൊയിലാണ്ടി നഗരസഭ ഓട്ടിസം ദിനാചരണം നടത്തി
കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തില്‍ ഓട്ടിസം ദിനം ആചരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു.
‘പെണ്ണിടം’ വനിതാ ഫെസിലിറ്റേഷന്‍ സെന്ററിന്റെയും, ബി.ആര്‍.സി പന്തലായനിയുടെയും ആഭിമുഖ്യത്തില്‍
ഇ.എം.എസ് സ്മാരക ടൗണ്‍ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ട്രെസ്സ് മാനേജ്‌മെന്റ്, ഓട്ടിസം എന്നീ വിഷയങ്ങളില്‍ പ്രത്യേക ബോധവല്‍കരണ ക്ലാസ്സും സംഘടിപ്പിച്ചു. കൊയിലാണ്ടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഓട്ടിസം ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനവും ലൈവ് ക്യാന്‍വാസ് ഷോയും നടന്നു. ദിനാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.
പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഇ.കെ. അജിത്ത്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സി. സബിത, പന്തലായനി ബി.പി.സി. ഉണ്ണികൃഷ്ണന്‍, റിസോഴ്‌സ് ടീച്ചര്‍ സില്‍ജ, ബഡ്‌സ് സ്‌കൂള്‍ അധ്യാപകന്‍ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു സ്വാഗതവും കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ആര്‍.അനുഷ്മ നന്ദിയും പറഞ്ഞു.
