മരപ്പണി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം ജില്ലാ കൺവൻഷൻ സർക്കാറിനോടാവശ്യപ്പെട്ടു

കൊയിലാണ്ടി: മരപ്പണി തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കണമെന്ന് കാര്‍പെന്ററി വര്‍ക്കേഴ്‌സ് സൂപ്പര്‍വൈസേര്‍സ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാറിനോടാവശ്യപ്പെട്ടു. കൊയിലാണ്ടി മുദ്ര ശശി മെമ്മോറിയല്‍ ഹാളില്‍ എം. എല്‍. എ. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു.

അനില്‍ അണേലയുടെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ സുധ കിഴക്കേപ്പാട്ട് മുഖ്യാതിഥിയായി. സംസ്ഥാന പ്രസിഡന്റ് സഹദേവന്‍ ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മരപ്പണി തൊഴിലാളിയായ അംബിക നൊച്ചാടിനെ ആദരിച്ചു. ലളിത ടീച്ചര്‍, കെ. സുരേഷ് ബാബു, കെ. സഞ്ജയന്‍, എന്‍. എ. ഉണ്ണികൃഷ്ണന്‍, ടി. സന്തോഷ് കുമാര്‍, പി. ആര്‍. സുധാകരന്‍, എന്‍. പി. ശിവദാസന്‍, തുടങ്ങിയവര്‍ സംസാരിച്ചു. ടി. കെ. സുകൃത പി. എം വിശ്വകര്‍മ്മ യോജന പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!