കേരള ചിക്കന്‍ ഔട്ട്‌ലെറ്റ് കാളിയത്ത് മുക്കില്‍ എംഎല്‍എ ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.



അരിക്കുളം: കേരള ചിക്കന്‍ അരിക്കുളം ഗ്രാമ പഞ്ചായത്തിലെ ഔട്ട്‌ലെറ്റ് കാളിയത്ത് മുക്കില്‍ എം എല്‍ എ ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ആര്‍. സിന്ധു മുഖ്യ അതിഥിയായിരുന്നു.
ആദ്യ വില്പന കെ. പി. രജനി കാരയാട് ബാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാ പോഗ്രാം മാനേജര്‍ ഐശ്വര്യ ശ്രീനിവാസന്‍ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ. അഭിനീഷ്, വാര്‍ഡ് മെമ്പര്‍മാരായ എം. പ്രകാശന്‍, എ. കെ. ശാന്ത, എന്‍. എം. ബിനിത, എന്‍. വി. നജീഷ്‌കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബീന തൈക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.
കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കെപ്‌കോ എന്നിവയുടെ സഹകരണത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്.








