മതേതര വിശ്വാസികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം; മന്ത്രി റോഷി അഗസ്റ്റിന്‍
കൊയിലാണ്ടി : കേരള കോണ്‍ഗ്രസ്സ് (എം) കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വീട്ടു മുറ്റ സദസ്സ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വര്‍ഗീയതക്കെതിരെയുള്ള പോരാട്ടത്തില്‍ മതേതര വിശ്വാസികള്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ട അനിവാര്യ സാഹചര്യമാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. കാനത്തില്‍ ജമീല എംഎല്‍എ മുഖ്യഥിതിയായി.
പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എം. റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി. എം. ജോസഫ്, സെക്രട്ടറി പോള്‍സന്‍ മാസ്റ്റര്‍, കര്‍ഷക കേരള കോണ്‍ഗ്രസ്സ് നേതാവ് മോയദ്ധീന്‍ മാസ്റ്റര്‍, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ശംസുദ്ധീന്‍, സി. വി. സിറാജ് അനസ്, എം മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രഗല്‍ഭ്യം തെളിയിച്ച ഡോ. മുഹമ്മദ്, മുത്തുബീവി, സൗമിനി മോഹന്‍ദാസ്, മിസ്ഹബ് കൊയിലാണ്ടി, ഖാലിദ് കുരിക്കള്‍ എന്നിവരെ ആദരിച്ചു.